കേരള അബ്കാരി തൊഴിലാളി ക്ഷേമനിധി പദ്ധതിയിൽ അംഗങ്ങളായിട്ടുള്ള വിദേശമദ്യ, ബാർ സ്ഥാപനങ്ങളിലെ തൊഴിലാളികളുടെ മക്കൾക്ക് 2021-22 (നിലവിൽ തുടർ വിദ്യാഭ്യാസ കോഴ്‌സുകളിൽ പഠിക്കുന്നവർക്ക്) അദ്ധ്യയന വർഷത്തിലെ സ്‌കോളർഷിപ്പ്, പ്രൊഫഷണൽ കോഴ്‌സുകളിൽ പഠിക്കുന്ന വിദ്യാർത്ഥികൾക്കുള്ള ലാപ്‌ടോപ്പ് എന്നിവ വിതരണം ചെയ്യുന്നതിന് അപേക്ഷ ക്ഷണിച്ചു.
ടി.ടി.സി, ഐ.ടി.ഐ/ഐ.ടി.സി, പ്ലസ് ടു, ഡിഗ്രി കോഴ്‌സ്, പോസ്റ്റ് ഗ്രാജ്വേറ്റ്, പ്രൊഫഷണൽ കോഴ്‌സുകൾ, വിവിധ ഡിപ്ലോമ കോഴ്‌സുകൾ എന്നിവയ്ക്ക് അംഗീകൃത വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ പഠിക്കുന്നതിനും കോഴ്‌സുകളുടെ യോഗ്യതാ പരീക്ഷയിൽ 50 ശതമാനം മാർക്ക് നേടിയിട്ടുള്ളതുമായ അബ്കാരി തൊഴിലാളി ക്ഷേമനിധി പദ്ധതിയിൽ അംഗങ്ങളായിട്ടുള്ള തൊഴിലാളികളുടെ മക്കളായ വിദ്യാർത്ഥി/ വിദ്യാർത്ഥിനികൾ കേരള അബ്കാരി തൊഴിലാളി ക്ഷേമനിധി ബോർഡിന്റെ മേഖലാ ഓഫീസുകളിൽ നിന്നും സൗജന്യമായി ലഭിക്കുന്ന അപേക്ഷ ഫോറം പൂരിപ്പിച്ച് അപേക്ഷയുടെ രണ്ട് പകർപ്പുകൾ, വിദ്യാർത്ഥിയുടെ ബാങ്ക് പാസ് ബുക്ക്, യോഗ്യത പരീക്ഷയുടെ മാർക്ക് ലിസ്റ്റ് എന്നിവയുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പുകൾ, ഇപ്പോൾ പഠിച്ചുകൊണ്ടിരിക്കുന്ന വിദ്യാഭ്യാസ സ്ഥാപനത്തിന്റെ മേലധികാരിയുടെ സാക്ഷ്യപ്പെടുത്തലോടുകൂടി മാർച്ച് 31 ന് വൈകീട്ട് അഞ്ചിനു മുമ്പ് ബന്ധപ്പെട്ട മേഖലാ വൈൽഫെയർ ഫണ്ട് ഇൻസ്‌പെക്ടർമാർക്ക് അപേക്ഷ സമർപ്പിക്കണം
കോഴ്‌സുകളിൽ പഠിക്കുന്ന വിദ്യാർത്ഥികൾ എൻട്രൻസ് കമ്മീഷണറുടെ അലോട്ട്‌മെന്റിന്റെ പകർപ്പ് ഹാജരാക്കിയാൽ മാത്രമേ ലാപ്‌ടോപ്പ് വിതരണത്തിന് പരിഗണിക്കുകയുള്ളൂ. മറ്റു സംസ്ഥാനങ്ങളിൽ മേൽ പറഞ്ഞ കോഴ്‌സുകളിൽ പഠിക്കുന്ന വിദ്യാർത്ഥികളുടെ അപേക്ഷകളിൽ ഈ കോഴ്‌സുകൾ കേരള ഗവൺമെന്റ് അംഗീകൃതമാണെന്ന് സ്ഥാപന മേധാവി രേഖപ്പെടുത്തണം. ഒരു കോഴ്‌സിന് ഒറ്റ തവണ മാത്രമേ സ്‌കോളർഷിപ്പ് നൽകുകയുള്ളൂ എന്നതിനാൽ ഒരു തവണ സ്‌കോളർഷിപ്പ് ലഭിച്ചവർ വീണ്ടും ആ കാലയളവിലേക്ക് അപേക്ഷ സമർപ്പിക്കേണ്ടതില്ല. അപൂർണ്ണമായ അപേക്ഷകളോ നിശ്ചിത തീയതിക്ക് ശേഷം ലഭിക്കുന്ന അപേക്ഷകളോ ഒരു കാരണവശാലും പരിഗണിക്കില്ല.
Copyright © 2025 TECHMIN WEALTH PARTNERS | Powered by TECHMIN WEALTH PARTNERS