Blog

thumb
01-05-2022

അലോട്ട്‌മെന്റ് മേയ് ഒന്നിന് പ്രസിദ്ധീകരിക്കും

പ്രൊഫഷണൽ ഡിപ്ലോമാ ഇൻ ഫാർമസി, ഹെൽത്ത് ഇൻസ്‌പെക്ടർ മറ്റ് പാരാമെഡിക്കൽ ഡിപ്ലോമ കോഴ്‌സുകളിൽ അപേക്ഷ സമർപ്പിച്ചവരുടെ പുതുക്കിയ ഒന്നാം ഘട്ട അലോട്ട്‌മെന്റ് www.lbscentre.kerala.gov.in ൽ മേയ് ഒന്നിന് പ്രസിദ്ധീകരിക്കും. അലോട്ട്‌മെന്റ് ലഭിച്ചവർ വെബ്‌സൈറ്റിൽ നിന്നും പ്രിന്റെടുത്ത ഫീ പെയ്‌മെന്റ് സ്ലിപ്പ് ഫെഡറൽ ബാങ്കിന്റെ ഏതെങ്കിലും ശാഖയിൽ ഹാജരാക്കി മേയ് മൂന്നിനകം നിർദ്ദിഷ്ട ഫീസ് അടയ്ക്കണം. ഓൺലൈനായും ഫീസ് അടയ്ക്കാം. അലോട്ട്‌മെന്റ് ലഭിച്ച് ഫീസ് അടച്ചവർ അവരുടെ ഓപ്ഷനുകൾ തുടർന്നുള്ള അലോട്ട്‌മെന്റുകൾക്ക് പരിഗണിക്കപ്പെടേണ്ടതില്ലെങ്കിൽ ഓപ്ഷൻ ലിസ്റ്റിൽ നിന്ന് നീക്കം ചെയ്യണം.. ഫീസ് അടയ്ക്കാത്തവർക്ക് അലോട്ട്‌മെന്റ് നഷ്ടപ്പെടും. രണ്ടാം ഘട്ട അലോട്ട്‌മെന്റിലേക്കുള്ള ഓപ്ഷൻ പുന:ക്രമീകരണം മേയ് മൂന്നിന് നടക്കും. കൂടുതൽ വിവരങ്ങൾക്ക്: 0471-2560363, 64.

Call Us Join Telegram