Blog

thumb
05-04-2022

എം.എസ്‌സി നഴ്‌സിംഗ് സ്‌പോട്ട് അലോട്ട്‌മെന്റ്

2021-22 അധ്യയന വർഷത്തെ എം.എസ്‌സി നഴ്‌സിംഗ് കോഴ്‌സ് പ്രവേശനവുമായി ബന്ധപ്പെട്ട് തൃശൂർ സർക്കാർ നഴ്‌സിംഗ് കോളേജിൽ ഒഴിവുണ്ടായ ഒരു സീറ്റിലേക്കുള്ള സ്‌പോട്ട് അഡ്മിഷൻ ഏപ്രിൽ ആറിന് രാവിലെ 11 മുതൽ തിരുവനന്തപുരം മെഡിക്കൽ വിദ്യാഭ്യാസ കാര്യാലയത്തിൽ നടത്തും. അപേക്ഷകർ രാവിലെ 10.30നു മുൻപായി മെഡിക്കൽ വിദ്യാഭ്യാസ കാര്യാലയത്തിൽ ഹാജരാകണം.

കേരള പ്രവേശന പരീക്ഷാ കമ്മീഷണർ പ്രസിദ്ധീകരിച്ചിട്ടുള്ള 2021ലെ എം.എസ്‌സി നഴ്‌സിംഗ് പ്രവേശനത്തിനുള്ള റാങ്ക് പട്ടികയിൽ നിന്നുമാണ് പ്രവേശനം നടത്തുന്നത്. യോഗ്യത തെളിയിക്കുന്നതിന് ആവശ്യമായ അസൽ രേഖകൾ ഹാജരാക്കുന്ന വിദ്യാർഥികളെ മാത്രമാകും പ്രസ്തുത ഒഴിവിലേക്ക് പരിഗണിക്കുക.
സ്‌പോട്ട് അലോട്ട്‌മെന്റിലൂടെ അഡ്മിഷൻ ലഭിക്കുന്ന വിദ്യാർഥികൾ ഏപ്രിൽ ഏഴിനുള്ളിൽ കോളേജിൽ ഫീസ് അടച്ചും രേഖകൾ സമർപ്പിച്ചും പ്രവേശനം നേടണം. അല്ലെങ്കിൽ അലോട്ട്‌മെന്റ് റദ്ദാക്കും. വിശദവിവരങ്ങൾക്ക്: www.dme.kerala.gov.in.

Check CIBIL Score Now

CIBIL Score is a three-digit numeric summary of your credit history. The score is derived using the credit history found in the CIBIL Report (also known as CIR i.e Credit Information Report).
A CIR is an individual’s credit payment history across loan types and credit institutions over a period of time

CHECK CIBIL SCORE

Call Us Join Telegram