2021-22 അധ്യയന വർഷത്തെ ബി.എസ് സി പാരാമെഡിക്കൽ കോഴ്‌സുകളിലേക്കും സർക്കാർ കോളേജുകളിലെ ഒഴിവുള്ള ബി.എസ്‌സി നഴ്‌സിംഗ് സീറ്റുകളിലേക്കുമുള്ള സ്‌പെഷ്യൽ അലോട്ട്‌മെന്റ് ഏപ്രിൽ 6ന് നടത്തും. അപേക്ഷകർക്ക് ഓൺലൈൻ രജിസ്‌ട്രേഷനും പുതിയ കോളേജ്/ കോഴ്‌സ് ഓപ്ഷൻ സമർപ്പണവും LBS വെബ്‌സൈറ്റ് വഴി ഏപ്രിൽ 4നും 5നു വൈകിട്ട് അഞ്ചു മണിവരെയും ചെയ്യാം. എൽ.ബി.എസ് നടത്തിയ മുൻ അലോട്ട്‌മെന്റുകളിൽ പ്രവേശനം നേടിയ അപേക്ഷകർ നിർബന്ധമായും സ്‌പെഷ്യൽ അലോട്ട്‌മെന്റിൽ പങ്കെടുക്കാൻ അനുവദിച്ചുകൊണ്ടുള്ള എൻ.ഒ.സി രജിസ്‌ട്രേഷൻ സമയത്ത് അപ്‌ലോഡ് ചെയ്യണം. എല്ലാ വിഭാഗക്കാർക്കും ഈ അലോട്ട്‌മെന്റിൽ പങ്കെടുക്കാം. കൂടുതൽ വിവരങ്ങൾക്ക്: 0471-2560363, 64.
Copyright © 2025 TECHMIN WEALTH PARTNERS | Powered by TECHMIN WEALTH PARTNERS