കേരളത്തിലെ സാങ്കേതിക വിദ്യാഭ്യാസ വകുപ്പിന്റെ കീഴിൽ വിവിധ ജില്ലകളിൽ പ്രവർത്തിക്കുന്ന 39 ടെക്‌നിക്കൽ ഹൈസ്‌ക്കൂളുകളിൽ 2022-23 അദ്ധ്യയനവർഷത്തേക്കുള്ള പ്രവേശനത്തിന് ഓൺലൈനായി ഏപ്രിൽ ആറ് വരെ അപേക്ഷിക്കാം. എട്ടാം ക്ലാസിലേക്കാണ് പ്രവേശനം നടത്തുന്നത്. യോഗ്യരായ അപേക്ഷകരിൽ നിന്ന് സാങ്കേതിക വിദ്യാഭ്യാസ വകുപ്പ് നടത്തുന്ന അഭിരുചി പരീക്ഷയുടെ അടിസ്ഥാനത്തിൽ സംവരണ മാനദണ്ഡങ്ങൾ പാലിച്ചായിരിക്കും തെരഞ്ഞെടുക്കുന്നത്. ഓരോ ടെക്‌നിക്കൽ ഹൈസ്‌ക്കൂളുകളിലേയും അനുവദിക്കപ്പെട്ട സീറ്റുകളേക്കാൾ അധികം അപേക്ഷകരുള്ള സ്ഥാപനങ്ങളിൽ മാത്രമേ അഭിരുചി പരീക്ഷ നടത്തൂ. ഏഴാം ക്ലാസ് നിലവാരത്തിലുള്ള ഇംഗ്ലീഷ്, കണക്ക്, ഫിസിക്‌സ്, കെമിസ്ട്രി, പൊതുവിജ്ഞാനം, മെന്റൽ എബിലിറ്റി എന്നീ വിഷയങ്ങൾ ഉൾപ്പെടുത്തിയാണ് അഭിരുചി പരീക്ഷ. അഭിരുചി പരീക്ഷ ഏപ്രിൽ ഏഴിന് രാവിലെ 10 മുതൽ 11.30 വരെ ടെക്‌നിക്കൽ ഹൈസ്‌ക്കൂളുകളിൽ നടത്തും.
Copyright © 2024 TECHMIN CONSULTING | Powered by TECHMIN CONSULTING