പി.എം.എഫ്.എം.ഇ (പ്രധാനമന്ത്രി ഫോർമലൈസേഷൻ ഓഫ് മൈക്രോഫുഡ് പ്രോസസിങ് എന്റർപ്രൈസസ് ) പദ്ധതി പ്രകാരമാണ് വായ്പയും സബ്സിഡിയും അനുവദിക്കുന്നത്. ഒരു ജില്ല ഒരു ഉല്പന്നം (ഒഡിഒപി ) എന്ന മാനദണ്ഡം അടിസ്ഥാനമാക്കിയിട്ടുള്ള യൂണിറ്റുകൾ തുടങ്ങാനാണ് പദ്ധതി ചെലവിന്റെ 35% (പരമാവധി 10 ലക്ഷം രൂപ) ക്രെഡിറ്റ് ലിങ്ക്ഡ് സബ്സിഡി നൽകുന്നത്. പദ്ധതി ചെലവിന്റെ 10% ഗുണഭോക്താക്കൾ വഹിക്കണം. ബാക്കിയുള്ള തുക ബാങ്ക് വായ്പയായി അനുവദിക്കും
നിലവിലുള്ള യൂണിറ്റിനും സഹായം
നിലവിലുള്ള ഭക്ഷ്യ സംസ്കരണ യൂണിറ്റുകളുടെ വിപുലീകരണത്തിനും ഇതുപോലെ വായ്പയും സബ്സിഡിയും ലഭിക്കും. അപേക്ഷകന് 18 വയസ്സിനുമേൽ പ്രായവും കുറഞ്ഞത് എട്ടാം ക്ലാസ് വിദ്യാഭ്യാസ യോഗ്യതയും ഉണ്ടായിരിക്കണം. കർഷക ഉല്പാദക സംഘങ്ങൾക്കും സ്ത്രീകളുടെ സ്വയം സഹായ സംഘങ്ങൾക്കും പദ്ധതി തുടങ്ങാൻ പ്രത്യേക പരിഗണന ലഭിക്കും.പരിശീലനവും സാങ്കേതിക പിന്തുണയും ഉണ്ടായിരിക്കും.
കൂടുതൽ വിവരങ്ങൾക്കും അപേക്ഷകൾക്കും വിശദമായ പ്രൊജക്റ്റ് റിപ്പോർട് തയ്യാറാക്കുന്നതിനുമായി ടെക്മിൻ കൺസൾട്ടിങ്ങുമായി ബന്ധപ്പെടുക
Copyright © 2024 TECHMIN CONSULTING | Powered by TECHMIN CONSULTING